മനുഷ്യാവകാശ കമ്മീഷന് അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന് നിയമിതയായി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന് അന്താരാഷ്ട്ര പ്രസിഡന്റായി ഡോ. നുസ്രത്ത് ജഹാന് നിയമിതയായി. രണ്ട് പതിറ്റാണ്ടിലധികമായി ദേശീയ തലത്തില്‍ സാമൂഹിക നീതി, മനുഷ്യാവകാശ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത വ്യക്തിത്വമാണ് ഡോ. നുസ്രത്ത്. മാനവിക മൂല്യങ്ങളും സാമൂഹിക സമത്വവുമെല്ലാം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച ഡോ. നുസ്രത്തിന്റെ നിയമനം ആഗോള തലത്തില്‍ ശ്രദ്ധേയമാകുന്നതാണ്. അവരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിന് പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകമെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടലുകൾ നയിക്കാനാകും ഡോ. നുസ്രത്തിന്റെ നിയമനം എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.